കൊച്ചി: ഭർത്താവ് വിടവാങ്ങിയ ശേഷം, ഒരു കൈത്താങ്ങിനായി കാത്തിരുന്ന മിനി ആർ.കെ. എന്ന യുവതിക്ക് വലിയ ആശ്വാസമാണ് കേരള ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി സമ്മാനിച്ചിരിക്കുന്നത്.
കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ (KER) XIVA അധ്യായം Rule 51B പ്രകാരമുള്ള ആശ്രിത നിയമനം ഒരു 'സ്ഥിരമായ നിയമപരമായ അവകാശമാണ്' എന്നും, അത് നിഷേധിക്കാൻ സർക്കാർ പുറപ്പെടുവിക്കുന്ന സാധാരണ ഉത്തരവുകൾക്ക് കഴിയില്ലെന്നും കോടതി തീർത്തുപറഞ്ഞു.
സംഭവങ്ങളുടെ കാതൽ:
സ്കൂൾ ജീവനക്കാരുടെ ആശ്രിതർക്ക് നിയമനം നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സർവീസിലുള്ളവർക്കായി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ, KER നിയമനങ്ങളിലും 'ബാധകമാക്കാം' (shall mutatis mutandis apply). ......
കൊച്ചി: ഭരണഘടനാപരമായ തടവുകാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട്, തടവിലിരിക്കുന്നവർക്ക് അവരുടെ സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ അവകാശമുണ്ടെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ, സംസ്ഥാന സർക്കാരിന്റെ യുക്തിസഹമായ പരിശോധനയ്ക്ക് ഇത് വിധേയമായിരിക്കുമെന്നും കോടതി അറിയിച്ചു. ......
ന്യൂഡൽഹി: മയക്കുമരുന്ന് കേസുകളിലെ ജാമ്യവ്യവസ്ഥകളിൽ സുപ്രീം കോടതി നിർണ്ണായകമായ വ്യക്തത വരുത്തി. വാണിജ്യ അളവിലുള്ള (Commercial Quantity) മയക്കുമരുന്ന് കടത്ത് കേസുകളിൽ, പ്രതി ദീർഘകാലം കസ്റ്റഡിയിൽ കഴിഞ്ഞു അല്ലെങ്കിൽ വിചാരണ വൈകുന്നു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി:ലാഭം വർദ്ധിപ്പിക്കുക എന്ന വാണിജ്യപരമായ ലക്ഷ്യത്തോടെ സോഫ്റ്റ്വെയർ വാങ്ങുന്ന കമ്പനികൾക്ക് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം സംരക്ഷണം ലഭിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കാര്യക്ഷമത വർദ്ധിപ്പിക്കാനോ ലാഭമുണ്ടാക്കാനോ വേണ്ടി ഉൽപ്പന്നങ്ങൾ (സോഫ്റ്റ്വെയർ ഉൾപ്പെടെ) വാങ്ങുന്ന സ്ഥാപനങ്ങളെ 'ഉപഭോക്താക്കൾ' ആയി കണക്കാക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.സോഫ്റ്റ്വെയർ കമ്പനി ഫയൽ ചെയ്ത ഉപഭോക്തൃ പരാതി തള്ളിക്കൊണ്ടുള്ള കീഴ്ക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു.
കോടതിയുടെ നിലപാട്: ഒരു ഉൽപ്പന്നം വാങ്ങുന്നത് നേരിട്ട് ലാഭം നേടുന്നതിനുള്ള വാണിജ്യപരമായ ആവശ്യത്തിന് വേണ്ടിയാണെങ്കിൽ, വാങ്ങുന്നയാൾ 'ഉപഭോക്താവ്' എന്ന നിർവചനത്തിൽ വരില്ല.
പ്രാധാന്യം: ഉപഭോക്തൃ സംരക്ഷണ നിയമം വ്യക്തിഗത ഉപഭോക്താക്കളുടെ സംരക്ഷണത്തിനായുള്ളതാണ്. ......
സിറിയയിലെ അഭയാർഥി ക്യാംപിൽ കഴിയുന്ന ഐഎസ് വധു ഷമീമ ബീഗം വീണ്ടും വാർത്തകളിൽ നിറയുന്നു. ഇരുപത്താറുകാരിയായ ഷമീമയ്ക്ക് ബ്രിട്ടീഷ് മണ്ണിലേക്ക് മടങ്ങിവരാനുള്ള സാധ്യതകൾ വീണ്ടും ഉയർന്നിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ......
ന്യൂഡൽഹി: ഇന്ത്യൻ കരസേനയ്ക്കായി പുതിയ AH-64E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ കൊണ്ടുവന്നിരുന്ന വിമാനത്തിന് തുർക്കി വ്യോമപാത നിഷേധിച്ചെന്ന് റിപ്പോർട്ട്. അന്റോനോവ് An-124 എന്ന ചരക്കുവിമാനത്തിനാണ് തുർക്കി വ്യോമപാത ഉപയോഗിക്കാൻ അനുമതി നിഷേധിച്ചത്. ......
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കേരള സർക്കാരിന്റെ പുതിയ ധൂർത്ത് പുറത്ത്. സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് (CEO) 20 ലക്ഷം രൂപ വരെ വിലയുള്ള പുതിയ 'മഹീന്ദ്ര ഥാർ റോക്സ്' (5 ഡോർ/4WD/ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ) എസ്.യു.വി. ......
ഗാസ: ഇസ്രയേലിൽ തടവിൽ കഴിയുന്നതിനിടെ ക്രൂരമായ ലൈംഗിക അതിക്രമത്തിനിരയായെന്ന് വെളിപ്പെടുത്തി പലസ്തീൻ യുവതി. നാലു തവണ ബലാത്സംഗത്തിനിരയായെന്നും നായകളെയും ലൈംഗിക ഉപകരണങ്ങളെയും തന്നിൽ പ്രയോഗിച്ചെന്നും യുവതി പറയുന്നു. ......
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഇന്നു രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.......
വെൺമണി: കറ്റാനത്ത് കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച വെൺമണി,കുഴിപറമ്പിൽ വടക്കേതിൽ ഗിലയാദ് ഹൗസിൽ , മോൻസി മാത്യുവിൻ്റെ ഭാര്യ ടിൻസി പി തോമസിൻ്റെ (37 ) സംസ്കാരം വെള്ളിയാഴ്ച നടക്കും. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് മാവേലിക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും. ......